തരംഗമാണ് തീരെ മെലിഞ്ഞ മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ

ക്ലീൻ ഷേവ് ലുക്കിൽ തീരെ മെലിഞ്ഞ മോഹൻലാൽ. ആരാധകർക്ക് ഇപ്പോഴും ഉൾക്കൊള്ളാനാകുന്നില്ല ഈ രൂപമാറ്റം. പുതിയരൂപം ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.  വിമാനത്താവളത്തിൽ നിന്നും പുറത്തേക്കുവരുന്ന മോഹൻലാലിന്റെ ചിത്രങ്ങളാണ് തരംഗമായിരിക്കുന്നത്. കഴുത്തിൽ ചാരക്കളർ സ്കാർഫും കെട്ടി, ജീൻസുമണിഞ്ഞ് കൂള്ളിങ്ങ് ഗ്ലാസുംവെച്ച് പുറത്തുവരുന്ന മോഹൻലാലിനെ ആരാധനയോടെയും അതിലേറെ അത്ഭുതത്തോടെയുമാണ് ആരാധകർ നോക്കുന്നത്.  ആ തോളിന്റെ ചെരിവ് കാണുമ്പോൾ മാത്രമാണ് ഇത് മോഹൻലാൽ അല്ലേ? എന്ന സംശയം തോന്നുന്നത്. അത്രയേറെ മാറിയിരിക്കുന്നു ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടൻ.

ഒടിയൻ മാണിക്യനുവേണ്ടി 18 കിലോയാണ് മോഹൻലാൽ 51 ദിവസംകൊണ്ട് കുറച്ചത്. മാണിക്യന്റെ 30 വയസുള്ള രൂപമാകാൻ വേണ്ടിയാണ് തപസിന് സമാനമായ അധ്വാനം മോഹൻലാൽ എടുത്തത്. സംവിധായകൻ മനസിലുദ്ദേശിച്ച രീതിയിൽ തന്നെ മോഹൻലാലിനെ മാറ്റിയെടുക്കാൻ ഫ്രാൻസിൽ നിന്നും വന്ന വിദഗ്ധസംഘത്തിന് സാധിച്ചിട്ടുണ്ട്.