മുടി മടക്കിക്കെട്ടി, തലയിൽ ഷാൾ ചുറ്റി രൂപമാറ്റം; ലേഡി ഒടിയൻ വൈറൽ; വിഡിയോ

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ചിത്രമാണ് ഒടിയൻ. ഒടിയൻ മാണിക്യനായുള്ള മോഹൻലാലിന്റെ മേക്ക് ഓവർ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കഠിനമായ വ്യായാമ മുറകളും ഡയറ്റും പിന്തുടർന്നായിരുന്നു ഈ മേക്ക് ഓവർ. 

എന്നാൽ സെക്കന്റുകൾ കൊണ്ട് ഒടിയനായി രൂപം മാറുന്ന ഒരു സ്ത്രീയെ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ ലോകം. മുടി മടക്കി പിന്നിലേക്ക് കെട്ടി, തലയിൽ ഷാൾ ചുറ്റി, ഒരു വശത്തേകക് ചെരിച്ച് പിടിക്കുന്നതോടെ ഒടിയനായി. ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകളിലേതിന് സമാനമായ ലുക്ക് ആണിത്. 

സുരഭി സുരു എന്ന ഐഡിയിൽ നിന്നാണ് ടിക്ക് ടോക്കിൽ ഈ വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വിഡിയോക്കൊടുവിൽ മോഹന്‍ലാലിന്റെ ഒടിയന്റെ പോസ്റ്റർ ചിത്രവും ചേർത്തിട്ടുണ്ട്.  ലേഡി ഒടിയനെന്ന വിശേഷണത്തോടെ ആളുകൾ വിഡിയോ ഏറ്റെടുക്കുകയുംചെയ്തു. നിരവധി പേരാണ് വിഡിയോ പങ്കുവെച്ചത്.