എന്റെ ചുണ്ടിലെ ചിരി, ചങ്കിലെ ചോര – ഇത് ബിജിബാലിന്റെ ഹൃദയമാണ്

അത്രമേൽ സ്നേഹിച്ചവർ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി നഷ്ടമാകുന്നതിന്റെ വേദന, നഷ്ടപ്പെട്ടവർക്കുമാത്രമേ അറിയൂ. അവരുടെ ഓർമകൾ എങ്കിലും മായാതിരിക്കാനാവും പിന്നീടുള്ള പരിശ്രമം. ആ ഓർമകൾ മാത്രമായിരിക്കും പിന്നീടുള്ള ജീവിതയാത്രയിലെ ധൈര്യവും ശക്തിയും തലോടലും. ബിജിബാലിന്റെ കൈയിലെ ടാറ്റുവും പറയുന്നത് ഇതുന്നതെയാണ്. ഭാര്യ ശാന്തിയുടെ മുഖവും ഹൃദയം തൊടുന്ന രണ്ടു വരികളുമാണ് ബിജിബാൽ ടാറ്റൂ ചെയ്തത്.

എന്റെ ചുണ്ടിലെ ചിരി, ചങ്കിലെ ചോര...എന്ന വരികളാണ് ബിജിബാല്‍ കയ്യിൽ കോറിയത്. ഹൃദയത്തിലാണ് ആ ടാറ്റൂ കോറിയത് എന്നർഥം. ബിജിബാലിന്റെ ഭാര്യയും നർത്തകിയുമായ ശാന്തി അടുത്തിടെയാണ് മസ്തിഷ്ക സംബന്ധമായ അസുഖം മൂലം നിര്യാതയായത്. ശാന്തിയുടെ പെട്ടെന്നുളള മരണം എല്ലാവർക്കും വലിയ ഞെട്ടലായിരുന്നു. രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിൽ ശാന്തി ചിട്ടപ്പെടുത്തിയ നൃത്തം ഏറെ ശ്രദ്ധ‌ നേടിയിരുന്നു. ബിജിബാലിനെ അടയാളപ്പെടുത്തിയ സംഗീത വിഡിയോകളിൽ പാട്ടുകാരിയായും ശാന്തി എത്തിയിരുന്നു. ഒപ്പമില്ലാത്ത ഭാര്യയെ കൈയ്യിൽ കോറിയിട്ട് തന്റെ സ്നേഹത്തെ അടയാളപ്പെടുത്തുകയാണ് ബിജിബാൽ.