E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday April 06 2020 01:12 AM IST

Facebook
Twitter
Google Plus
Youtube

അമ്പതിന്റെ നിറവിൽ ദിലീപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dileep
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അറസ്റ്റിനും വിവാദങ്ങൾക്കുമിടയിൽ ദിലീപിന് അമ്പതാം പിറന്നാൾ. ഒക്ടോബർ 27നാണ് ദിലീപിന്റെ ജന്മദിനം. 1967 ഒക്‌ടോബര്‍ 27ന് എറണാകുളം ജില്ലയിലെ എടവനക്കാട് ജനിച്ച ഗോപാലകൃഷ്ണന്‍ പത്മനാഭ പിള്ളയാണ് പിന്നീട് മലയാള സിനിമയിലെ സൂപ്പർതാരമായ ദിലീപായി മാറിയത്. 

മിമിക്രിയിലൂടെയാണ് ദിലീപ് സിനിമയിലെത്തുന്നത്. അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങി സൂപ്പർതാരമായി വളരുകയായിരുന്നു.  25 വര്‍ഷം നീണ്ട അഭിനയകാലത്തിനിടെ 130 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു. 1991 സംവിധായകന്‍ കമലിന്റെ ‘വിഷ്ണുലോകം’ എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി സിനിമാപ്രവേശം

തീയറ്ററുകളിൽ ആളുകൾ വരാതിരുന്ന ഒരുകാലമുണ്ടായിരുന്നു. ആ കാലത്ത് പ്രേക്ഷകരെ വീണ്ടും തീയറ്ററുകളിൽ എത്തിച്ചത് ദിലീപ് ചിത്രങ്ങൾ തന്നെയായിരുന്നു. മലയാളസിനിമയുടെ പ്രതിസന്ധികാലത്ത് രക്ഷകനായി എത്തിയത് ദിലീപ് ചിത്രങ്ങളാണ്.  മീശമാധവൻ, പറക്കുംതളിക, സിഐഡി മൂസ എന്നിവ അക്കാലത്തെയും പണംവാരി ചിത്രങ്ങളാണ്. നിർമാതാവും ബിസിനസുകാരനായും ദിലീപ് കഴിവ് തെളിയിച്ചിട്ടുണ്ട്. 

എന്നാൽ എല്ലാവിജയങ്ങൾക്ക് മുകളിലും കരിനിഴൽ വീഴ്ത്തുന്നതാണ് നടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അറസ്റ്റും ജയിൽവാസവും. ഫെബ്രുവരിയിലാണ് ദേശീയതലത്തിൽത്തന്നെ കോളിളക്കമുണ്ടാക്കിയ സംഭവം നടക്കുന്നത്.