E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday October 22 2020 12:42 AM IST

Facebook
Twitter
Google Plus
Youtube

ബാലതാരമായെത്തിയ ടോണി സിജിമോന്‍ വെള്ളിത്തിരയിൽ സജീവമാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പളുങ്ക്, ഭ്രമരം തുടങ്ങിയ സിനിമകളിൽ ബാലതാരമായെത്തിയ ടോണി സിജിമോന്‍ വെള്ളിത്തിരയിൽ സജീവമാകുന്നു. ടോണി അഭിനയിച്ച വെള്ളരിക്കാപട്ടണം എന്ന ചിത്രത്തിലെ ഗാനം യൂട്യൂബിലും തരംഗമായിരിക്കുകയാണ്. ടോണി ആദ്യമായി നായകനാകുന്ന ചിത്രമായ രാജാക്കൻമാരുടെ പുസ്തകത്തിന്റെ ചിത്രീകരണം ഉടൻ തുടങ്ങും. 

ബാലതാരത്തിൽ നിന്ന് യുവനായകനിലേക്കുള്ള ടോണി സിജിമോന്റെ വരവാണ് ഈ ഗാനം. യൂട്യൂബിൽ കയ്യടി വാങ്ങിക്കൊണ്ടാണ് രണ്ടാം വരവ്. വെള്ളരിക്കാപട്ടണം എന്ന ചിത്രത്തിലെ ഗാനം 16 ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്. 

മമ്മൂട്ടി ചിത്രമായ പളുങ്കിലെ ചെറുവേഷത്തിലൂടെയാണ് തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ ടോണിയുടെ അരങ്ങേറ്റം. ഭ്രമരത്തിലും മായാവിയിലുമെല്ലാം വീണ്ടുമെത്തി. അതിന് ശേഷം പഠനത്തിന്റെ ഇടവേള. മാർ ബസേലിയോസ് കോളജിലെ എൻജിനീയറിങ് പഠനം അവസാനവർഷത്തിലെത്തിയതോടെയാണ് നായകവേഷത്തിലിറങ്ങുന്നത്. 

മനീഷ് കുറുപ്പ് സംവിധാനവും രചനയും നിർവഹിച്ച് ശ്രീജിത്ത് ഇടവന സംഗീതവും നൽകിയ വെള്ളരിക്കാപ്പട്ടണത്തിലെ ഗാനമാണ് ഇപ്പോൾ ഹിറ്റായിരിക്കുന്നതെങ്കിൽ ടോണി കാത്തിരിക്കുന്ന അടുത്ത ചിത്രത്തിനായാണ്. മനീഷ് കുറുപ്പ് തന്നെ സംവിധാനം ചെയ്യുന്ന രാജാക്കൻമാരുടെ പുസ്തകത്തിൽ ടോണിയെത്തുന്നത് നായകനായാണ്. ടോണിയുടെ സഹോദരി ട്വിങ്കിളും ചിത്രത്തിലുണ്ട്. 

രാജ് ഭവനിൽ ചീഫ് സെക്യൂരിറ്റി ഓഫീസറായ അച്ഛൻ സിജിമോനും അമ്മ ദീപ്തിയും ടോണിയുടെയും അനുജത്തിയുടെയും സിനിമാ സ്വപ്നങ്ങൾക്ക് കൂട്ടായി ഒപ്പമുണ്ട്.