E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday July 05 2020 03:51 AM IST

Facebook
Twitter
Google Plus
Youtube

ബെൻസോ ഒൗഡിയോ അല്ല, സണ്ണി സ്വന്തമാക്കിയത് അപൂർവ കാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sunny-leone Sunny Leone, Image Source- Social Media
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പോൺ സിനിമകളിലെ താരമായി തുടങ്ങിയ സണ്ണി ലിയോൺ‌ ഇന്ന് ബോളിവുഡ് സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിലൊന്നാണ്. സണ്ണിയെപ്പോലെ തന്നെ സൂപ്പർ ഹോട്ടാണ് താരത്തിന്റെ പുതിയ ആഡംബര കാറും. ലോകത്ത് 450 എണ്ണം മാത്രം നിർമിക്കുന്ന മസരാറ്റി ഗിബ്ലി നെരിസ്മോ ലിമിറ്റഡ് എഡിഷനാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

സണ്ണി ലിയോൺ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുതിയ ആഡംബര കാർ സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. നേരത്തെ സണ്ണിലിയോണിന് ഭർത്താവ് ഒരു മസരാറ്റി സമ്മാനിച്ചിരുന്നു. ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ‌‌‌‌മസരാറ്റിയുടെ സെഡാനായ ഗീബ്ലിയുടെ ലിമിറ്റഡ് എഡിഷനാണ് നെരിസ്മോ. മൂന്നു ലീറ്റര്‍ , ആറു സിലിണ്ടര്‍ (വി 6) ടര്‍ബോ ചാർജ്ഡ് എൻജിനാണ് നെരിസ്മോയിൽ ഉപയോഗിക്കുന്നത്. നിലവിൽ അമേരിക്കയിലും കാനഡയിലും മാത്രമാണ് മസരാറ്റി ഗിബ്ലി നെരിസ്മോ ലിമിറ്റഡ് എഡിഷൻ വിൽപ്പനയ്ക്കുള്ളത്, ഇന്ത്യയിൽ മസരാറ്റി ഗിബ്ലി മാത്രമേ വിൽപ്പനയ്ക്കുള്ളു. 

ഗീബ്ലി, ഗീബ്ലി എസ്, ഗീബ്ലി എസ് ക്യു4 തുടങ്ങിയ വകഭേദങ്ങളിൽ നെരിസ്മോ എഡിഷൻ ലഭ്യമാണ്. ഗീബ്ലിക്ക് 345 ബിഎച്ച്പി കരുത്തും ഗീബ്ലി എസിനും ഗീബ്ലി എക്സ് ക്യു 4ന് 404 ബിഎച്ച്പിയുമാണ് കരുത്ത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താണ് വെറും 4.7 സെക്കന്റുകൾ മാത്രം വേണ്ടിവരുന്ന കാറിന്റെ കൂടിയ വേഗം 280 കിലോമീറ്ററാണ്.  ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള മസരാറ്റി ഗിബ്ലിയുടെ വില ഏകദേശം 1.06 കോടി രൂപയാണ്.

കൂടുതൽ വാർത്തകൾക്ക്