E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 26 2020 06:28 PM IST

Facebook
Twitter
Google Plus
Youtube

ഓവിയയെ ഒഴിവാക്കിയിട്ടില്ല; ബിഗ് ബോസ് വിജയി ആരവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

oviya-arav
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കമലഹാസന്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോ സീസൺ വൺ അവസാനിച്ചു. ഒട്ടേറെ വിവാദങ്ങളിലൂടെ കടന്നുപോയ പരിപാടിയുടെ വിജയ് ടെലിവിഷൻ താരം ആരവ് ആണ്. ഓവിയയുമായുള്ള പ്രണയവും ചുംബനവുമൊക്കെ ആരവിനെ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാക്കി മാറ്റിയിരുന്നു. 

50 സിനിമകൾ ചെയ്താലും ലഭിക്കാത്ത സ്വീകാര്യതയാണ് ഈ ഒരു പരിപാടികൊണ്ട് തനിക്ക് ലഭിച്ചതെന്ന് ആരവ് പറയുന്നു. ഓവിയയുടേത് മികച്ചൊരു വ്യക്തിത്വമാണെന്നും ആരവ് പറയുന്നു. മറ്റുള്ളവരെ അധിക്ഷേപിക്കുന്ന രീതിയിൽ ഓവിയ പെരുമാറാൻ തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. എന്നാൽ എന്തുകൊണ്ടാണ് ഓവിയ പുറത്തുപോകാത്തതെന്ന് ഞങ്ങൾ ചിന്തിച്ചിരുന്നു. എന്നാൽ ഒരിക്കലും ഓവിയയെ ഒഴിവാക്കാൻ ശ്രമിച്ചിട്ടില്ല. പിന്നീട് ഞാൻ പുറത്തുവന്നപ്പോഴാണ് ഇത്രത്തോളം ആരാധകർ ഓവിയയ്ക്ക് ഉണ്ടെന്ന് മനസ്സിലായത്. എന്നെ ചൊല്ലിയായിരുന്നു ബഹളം. എനിക്ക് എത്രയും പെട്ടന്ന് പുറത്തുപോയാൽ മതിയെന്നായിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ കുറ്റം മുഴുവൻ എന്റേതായേനെ–ആരവ് പറഞ്ഞു. 

ഓവിയ ആരാധകരുള്ള ഒരു നടിയാണ്. അതിലുപരി ഒരു പെൺകുട്ടി. ആ ചുംബനം കൊണ്ട് എനിക്ക് ചീത്തപ്പേരുണ്ടായി. അതിൽ പ്രശ്നമില്ല. ഞാൻ അവളെ സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്തതാണ്.–ആരവ് പറയുന്നു. 

ഓവിയ കാരണമാണ് ഞാൻ വിജയിച്ചതെന്ന് ഒട്ടേറെ പേർ പറയുന്നു. അതെല്ലാം ഞാൻ സ്വീകരിക്കുന്നു. എനിക്കെതിരെ ഒരുപാട് ട്രോളുകളും വന്നു. നമ്മളൊരു സെലിബ്രിറ്റി  ആകാൻ തീരുമാനിച്ചെങ്കില്‍ ഇതൊക്കെ നേരിടേണ്ടിവരും.–ആരവ് പറഞ്ഞു.

ടെലിവിഷന്‍ താരമാണ് ആരവ്. ഇസ് പ്യാര്‍ കോ ക്യാ നാം ദൂന്‍, മഹാഭാരതം എന്നീ ഹിന്ദി സീരിയലില്‍ അഭിനയിച്ചതിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനാണ്. 

മുന്‍പ് മലയാളിയും തമിഴ് നടിയുമായ ഓവിയ ബിഗ് ബോസിൽ നിന്നും പുറത്തായത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ആരവിനോടുള്ള ഇഷ്ടം നിയന്ത്രിക്കാന്‍ കഴിയാത്തതിനാലാണ് താൻ പരിപാടി വിട്ടതെന്ന് ഓവിയ പറഞ്ഞിരുന്നു. 

‘ഞാന്‍ ആരവിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. എനിക്ക് ആ ഇഷ്ടം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അതിനാലാണ് ഞാന്‍ ഷോ വിട്ട് പുറത്തിറങ്ങുന്നത്’–ഓവിയ പറയുന്നു. അനുഭവങ്ങള്‍ക്കും സ്‌നേഹം ലഭിയ്ക്കുന്നതിനും വേണ്ടിയാണ് ഞാന്‍ ബിഗ് ബോസിന്റെ ഹൗസില്‍ എത്തിയത്. ഈ ഷോയ്ക്ക് ഞാന്‍ തടസ്സം സൃഷ്ടിച്ചോ എന്നറിയില്ല. പക്ഷെ യഥാര്‍ത്ഥ സ്‌നേഹം ഒരിക്കലും പരാജയപ്പെടില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ സന്തോഷവതിയാണ്–ഓവിയെ പറഞ്ഞു.

എന്നാൽ സിനിമയിൽ അഭിനയിക്കുന്നതിലും വലിയ ജനപ്രീതിയാണ് ഓവിയയ്ക്കും ഈ പരിപാടിയിലൂടെ ലഭിച്ചത്. 2007 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം കങ്കാരുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഓവിയ അഞ്ചോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ 14 ചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു. അപൂര്‍വ, പുതിയ മുഖം, മനുഷ്യമൃഗം എന്നിവയിലും വേഷമിട്ടെങ്കിലും പിന്നീട് മലയാളത്തില്‍ ശ്രദ്ധ നേടാനായില്ല.

ബിഗ് ബോസ് പരിപാടിയിലൂടെ തമിഴകത്ത് ഏറ്റവുമധികം ആരാധകരുളള താരങ്ങളിലൊരാളായി നടി മാറി. 'ഓവിയ ആര്‍മി' എന്നൊരു സംഘം തന്നെ ഇപ്പോള്‍ തമിഴകത്തുണ്ട്.