E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

പരീക്ഷണ തരംഗം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

tharangam-
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നായകനു ചുറ്റും കറങ്ങിത്തിരിയുന്ന ഉപഗ്രഹങ്ങളെയും കോമാളിക്കൂട്ടത്തെയും കണ്ടുമടുത്തവർക്ക് ധൈര്യമായി ടിക്കറ്റെടുക്കാവുന്ന ചിത്രമാണ് തരംഗം. പോസ്റ്ററിലും ടീസറിലും ട്രയിലറിനും ഉണ്ടായിരുന്ന പുതുമയും കൗതുകവും കഥാപാത്ര സൃഷ്ടിയിലും ആഖ്യാനരീതിയിലും സമർഥമായി നിലനിർത്തിയിരിക്കുന്നു. ‘The Curious Case Of കളളന്‍ പവിത്രന്‍’ എന്ന ടാഗ്‌ലൈൻ പോലെ തന്നെ ആകർഷകമാണ് കഥ പറയുന്ന രീതിയെങ്കിലും പ്രത്യേക ആസ്വാദന നിലവാരം ഇൗ സിനിമ ആവശ്യപ്പെടുന്നുണ്ട്. 

കാക്കമുട്ടൈ, വിസാരണൈ, നാനും റൗഡി താന്‍, അമ്മാ കണക്ക് എന്നീ തമിഴ് സിനിമകള്‍ക്ക് ശേഷം ധനുഷിന്റെ നിമാണക്കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് മലയാളത്തിലാദ്യമായി നിര്‍മ്മിക്കുന്ന ചിത്രമെന്ന പേരിലാണ് തരംഗം വാർത്തകളിൽ ഇടം നേടിയത്. തുടക്കാരനായിട്ടു കൂടി ഒരു പരീക്ഷണ ചിത്രത്തിനു കൈകൊടുത്ത സംവിധായകന്റെയും അണിയറപ്രവർത്തകരുടെയും ചങ്കുറ്റത്തിന് കയ്യടിക്കാതെ തരമില്ല. 

വിഗ്രഹം മോഷ്ടിച്ചതിന് ആളുകൾ തല്ലിക്കൊന്ന പവിത്രനും ദൈവവും തമ്മിലുളള സംഭാഷണത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. സാധാരണക്കാരന്റെ വസ്ത്രധാരണവും ചേഷ്ടകളും ഉളള ദൈവം. വടിവൊത്ത ശരീരമില്ലാത്ത ദിലീഷ് പോത്തന്റെ ദൈവം സംസാരിക്കുന്നത് ഹീബ്രുവും ലത്തീനും കലർന്ന ഭാഷ. മഹേഷിന്റെ പ്രതികാരത്തിലെ മെമ്പർ താഹിറായി തിളങ്ങിയ അച്യുതാനന്ദനാണ് കളളൻ പവിത്രനായി രംഗത്തെത്തുന്നത്. ഒരു ക്രൈം കോമഡി ത്രില്ലറാണ് ചിത്രം. ഒരുപാട് കഥാപാത്രങ്ങളും ആശയകുഴപ്പവും  എല്ലാമുളള ഒരു കോമിക് ടൈപ്പ്. 

ടൊവിനൊ തോമസ് ചെയ്യുന്ന എസ്ഐ പദ്മനാഭന്‍ പിള്ള, ബാലു വര്‍ഗീസ് അവതരിപ്പിക്കുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ജോയ് എന്നിവരിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. പടം തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം ഒരു ഫാന്റസി എന്ന പോലെയാണ്. ജീവിതത്തെ വളരെ ലാഘവത്തോടെ കാണുന്ന പപ്പൻ എന്നു വിളിക്കുന്ന പദ്മനാഭന്‍ മാലിനി എന്ന യുവതിയുമായി ഇഷ്ടത്തിലാണ്. വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ചു ജീവിക്കുന്ന ഇവർക്കിടയിലെ രസങ്ങളിലൂടെയും രസക്കേടിലൂടെയും സഞ്ചരിക്കുന്ന ചിത്രം. ഇട്ടിമാണി, ഓമന വർഗീസ്, രഘു എന്നി മൂന്നു കഥാപാത്രങ്ങളിലൂടെ പിന്നീട് വികസിക്കുകയും പുതിയ തലത്തിലേയ്ക്ക് വികസിക്കുകയും ചെയ്യുന്നു. 

ഒരു കഥയ്ക്കൊപ്പം സഞ്ചരിക്കുന്ന, ഒരേ വാർപ്പുമാതൃകയിലുളള കഥാപാത്രങ്ങളല്ല ഈ ചിത്രത്തിനുളളത്. ഓരോ കഥാപാത്രത്തിനും സ്വതന്ത്രമായി വ്യക്തിത്വം ഉളളവരാണ്. ഓമന വർഗീസിന്റെ വാർധക്യം ബാധിച്ച സംശയരോഗമുളള ഭർത്താവായി എത്തുന്ന ഷമ്മി തിലകന്റെ കഥാപാത്രം മുതൽ ചെറിയ സീനിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രം പോലും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ കെൽപ്പുളളവരാണ്. എങ്കിലും പല സന്ദർഭങ്ങളിലും പ്രേക്ഷകന് ഇഴച്ചിൽ അനുഭവപ്പെടും.  

സ്വന്തം കാലിൽ നിൽക്കുന്നവളും സ്വതന്ത്ര്യമായി ചിന്തിക്കുകയും ചെയ്യുന്ന നായകനെക്കാൾ പക്വതയും കാര്യക്ഷമതയും ഉളള നായിക. ഒരു കല്ലെടുത്ത് കുളത്തിലെറിഞ്ഞാൽ തുടർച്ചയായി തംരംഗം ഉണ്ടാകുന്നത് പോലെ തുടർച്ചയായി നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. ഒന്നിനു പിന്നാലെ ഒന്നായി കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും പ്രേക്ഷകരെ തേടിയെത്തും.   

ദൈവത്തെ തേടിയുളള അന്വേഷണമാണ് ഈ ചിത്രം. ജനനവും മരണവും അല്ലാതെ ഒന്നും ദൈവത്തിന്റെ അധീനതയിൽ ഇല്ലെന്നും എല്ലാം മനുഷ്യന്റെ വരുതിയിൽ തന്നെയാണെന്നും ചിത്രം പറഞ്ഞു വയ്ക്കുന്നു. നായകനും മറ്റുകഥാപാത്രങ്ങളും തമ്മിലുളള ക്യാറ്റ് – മൗസ് കളിയാണ് ചിത്രത്തിന്റെ നട്ടെല്ല്. എന്നാൽ ഇതൊക്കെ സാധാരണ ആസ്വാദകനെ സംബന്ധിച്ച് എത്രത്തോളം ഉൾക്കൊള്ളാനാവുമെന്നത് കണ്ടറിയണം. പരീക്ഷണ ചിത്രമായതു കൊണ്ട് തന്നെ ആസ്വാദനരീതിയും അതിനൊപ്പിച്ച് മാറ്റിയില്ലെങ്കിൽ തരംഗത്തിൽ ഒരു തരംഗം കണ്ടെത്താൻ പ്രേക്ഷകനാവില്ല.  

ദൈവം, കർമബന്ധം തുടങ്ങിയ വിഷയങ്ങളെ വ്യക്തമായി അവതരിപ്പിക്കുകയും മിസ്റ്റിസിസത്തിന്റെ സാധ്യതകളെ ഭംഗിയായി ഉപയോഗപ്പെടുത്തുകയും ചെയ്ത നന്ദനം. പ്രാഞ്ചിയേട്ടൻ ആന്റ് സെയിന്റ്, ആമേൻ എന്നി ചിത്രങ്ങളെ ഓർമ്മപ്പെടുത്തുന്നുണ്ടെങ്കിലും തീർത്തും വ്യത്യസ്തമായ ആഖ്യാനരീതിയാണ് ചിത്രം പിന്തുടരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുളള കാലഘട്ടം മുതൽ ഇപ്പോൾ വരെയുളള കാലഘട്ടം സൂക്ഷമമായി അടയാളപ്പെടുത്തുന്നുണ്ട് ചിത്രത്തിൽ. പാളിപ്പോകമായിരുന്ന പല രംഗങ്ങളും കയ്യടക്കത്തോടെ മികച്ചതാക്കാൻ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ അരുൺ ഡൊമനികിനു സാധിച്ചിട്ടുണ്ട്. ഒന്നര വർഷമാണ് കഥാപാത്ര നിർമിതിക്കായി താൻ ചെലവഴിച്ചതെന്ന് സംവിധായകൻ പറഞ്ഞു വയ്ക്കുന്നു. പരാജയമായാലും വിജയമായാലും ഇത്തരം ചിത്രങ്ങളുടെ കൂടെ നിൽക്കാനാണ് താൻ ആഗ്രഹിച്ചിട്ടുളളതെന്ന് ടൊവിനൊയുടെ തുറന്നു പറച്ചിൽ. 

ടൊവിനോ, ബാലു വർഗീസ്, അലൻസീയർ, ഷമ്മി തിലകൻ, അച്ചുതാന്ദൻ, ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, മനോജ് കെ. ജയൻ, വിജയരാഘവൻ ദിലീഷ് പോത്തൻ തുടങ്ങിയവരുടെ പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്. ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങൾ മികച്ചതാണ് പുതുമുഖങ്ങളായ ശാന്തി ബാലചന്ദ്രനും നിത്യ അയ്യരും മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. ദീപ്ക് ഡി മേനോന്റെ ഛായഗ്രാഹണവും അശ്വിൻ രഞ്ജുവിന്റെ സംഗീതവും മികച്ചതാണ്.  

വെറുതെ കണ്ടുമറന്ന് ചിരിച്ചു തളളാവുന്ന സിനിമയല്ല തരംഗം. വ്യത്യസ്തമായ ആസ്വാദനരീതി ഈ ചിത്രം പ്രേക്ഷകരിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട്. പുത്തൻ പരീക്ഷണങ്ങൾ ഒരുക്കാൻ പുതുതലമുറയ്ക്ക് ശക്തി നൽകുന്നതായിരിക്കട്ടെ ഈ ചിത്രം.