റിലയൻസ് ജിയോയുടെ നമ്പറുകൾ 6–ൽ തുടങ്ങുന്നതിനു കേന്ദ്ര ടെലികോം മന്ത്രാലയം അനുമതി നൽകി. രാജ്യത്ത് ഇതുവരെ 9,8,7 നമ്പറുകളിൽ തുടങ്ങുന്ന മൊബൈൽ കണക്ഷൻ ആയിരുന്നു നിലവിലുണ്ടായിരുന്നത്. ജിയോയുടെ വരവോടെ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതോടെയാണു പുതിയ നമ്പർ സീരിസുകൾ അനുവദിക്കാൻ ടെലികോം മന്ത്രാലയം തീരുമാനിച്ചത്.
6–സീരിസ് മൊബൈൽ സ്വിച്ചിങ് കോഡുകൾ തെരഞ്ഞെടുക്കപ്പെട്ട സർക്കിളുകളിൽ മാത്രമായിരിക്കും ആദ്യം നടപ്പാക്കുകയെന്നു ജിയോയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകുന്നു. 60010 മുതൽ 60019 വരെ രാജസ്ഥാൻ സർക്കിളിലും 60020 മുതൽ 60029 വരെയും ആസാമിലും 60030 മുതൽ 60039 വരെ തമിഴ്നാട് സർക്കിളിലുമാകും പുറത്തിറക്കുക.
ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് റിലയൻസ് ജിയോയ്ക്ക് രാജ്യത്ത് 7.24 കോടി ഉപയോക്താക്കളുണ്ട്.