ഇന്‍റര്‍നാഷണല്‍ സ്കോളര്‍ഷിപ്പ് ഫെസ്റ്റിവെലുമായി സാന്‍റാ മോണിക്ക

സാന്‍റാമോണിക്ക മനോരമയുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ മില്ല്യണ്‍സ് ഇന്‍റര്‍നാഷണല്‍ സ്കോളര്‍ഷിപ്പ് ഫെസ്റ്റിവല്‍ നടന്നു. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ വ്യവസായ വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കാനഡ, യു.കെ, യു.എസ്.എ അടക്കമുള്ള ഇരുപതോളം സര്‍വകലാശാലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഫെസ്റ്റില്‍ പങ്കെടുത്തു. നിരവധി വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാന്‍ ഫെസ്റ്റ് സഹായകരമായി .