ആദിവാസി ഗോത്രവിഭാഗത്തില്‍പ്പെട്ട 216 പേരുടെ വിവാഹം നടത്തി ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ്

dhanalakshmi
SHARE

ആദിവാസി ഗോത്രവിഭാഗത്തില്‍പ്പെട്ട 216 പേര്‍ക്ക് ഒരേ വേദിയില്‍ മാംഗല്യം.വെങ്ങാനൂര്‍ ചാവടിനട പൗര്‍ണമിക്കാവായിരുന്നു വേദി. ഊരുകളിലെ ഗോത്ര തലവന്‍മാര്‍, മൂപ്പന്‍മാര്‍ ,ബന്ധുക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും എം.ഡിയുമായ വിബിന്‍ദാസ് കടങ്ങോടായിരുന്നു സംഘാടകര്‍.  ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു .തിരുവനന്തപുരത്ത് സ്ഥാനാര്‍ഥികളായ ശശി തരൂര്‍, രാജീവ് ചന്ദ്രശേഖര്‍,  ക്ഷേത്രം മുഖ്യട്രസ്റ്റി എം.എസ്. ഭുവനേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

MORE IN BUSINESS
SHOW MORE