റൂമിനെ തണുപ്പിക്കും ചൂടുവെള്ളവും ലഭിക്കും; ചില്‍ട്ടണ്‍ ഡ്യുവല്‍ പര്‍പ്പസ് എ.സി വിപണിയില്‍

chilton-ac
SHARE

ഡ്യുവൽ പർപ്പസ് എയർ കണ്ടീഷണർ വിപണിയിലെത്തിച്ച് ചിൽട്ടൻ സൊല്യൂഷൻസ്. ഒരേസമയം, റൂമിനെ തണുപ്പിക്കുന്നതിനൊപ്പം ചൂടുവെള്ളം കൂടി ലഭിക്കുന്ന രീതിയിലാണ് ചിൽട്ടൻ ഡ്യുവൽ പർപ്പസ് എയർ കണ്ടീഷണറിന്‍റെ പ്രവർത്തനം. രാത്രിയിൽ രണ്ട് മണിക്കൂർ മാത്രം പ്രവർത്തിച്ചാലും പിറ്റേദിവസം രാവിലെ ചൂടുവെള്ളം ലഭിക്കും. നിലവിൽ ഒന്നര ടൺ ശേഷിയുള്ള എ.സി മാത്രമാണ് വിപണിയിൽ എത്തിച്ചിട്ടുള്ളതെങ്കിലും ഭാവിയിൽ കൂടുതൽ ശേഷിയുള്ളവയും പുറത്തിറക്കും.  വൈദ്യുതി ഉപയോഗത്തിൽ 39 ശതമാനം ലാഭിക്കാൻ പുതിയ എ.സിയിലൂടെ സാധിക്കുമെന്ന് ചിൽട്ടൻ സൊലൂഷൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി.ജി.ചിൽ പ്രകാശ് പറഞ്ഞു

MORE IN BUSINESS
SHOW MORE