ഷവോമി 14, ഷവോമി 14 അൾട്രാ; സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് പുത്തന്‍ മോഡലുകള്‍

Xiaomi
SHARE

ബജറ്റ് – എൻട്രി ലെവൽ വിഭാഗങ്ങളില്‍ ആധിപത്യം പുലർത്തുന്ന ഷവോമി ഇന്ത്യ പ്രീമിയം സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് പുത്തന്‍ മോഡലുകള്‍ അവതരിപ്പിച്ചു. 2024ലെ ഫ്ലാഗ്ഷിപ്പ് മോഡലുകളായ ഷവോമി 14, ഷവോമി 14 അൾട്രാ സീരീസുകളാണ് പുതുതായി വിപണിയിലെത്തിയത്. ഫൊട്ടോഗ്രഫിയിൽ 100 ​​വർഷത്തിലേറെ പാരമ്പര്യമുള്ള ലൈക്കയുമായി സഹകരിച്ച് നിര്‍മിക്കുന്ന ഈ ഫോണുകള്‍ മൊബൈൽ ഇമേജിങും സ്മാർട്ട്‌ഫോൺ ഫൊട്ടോഗ്രഫിയും പുതിയതലങ്ങളിലെത്തിക്കുമെന്ന് ഷവോമി അവകാശപ്പെട്ടു.  Mi.com,  ഷവോമി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ആമസോൺ ഇന്ത്യ, ഫ്ലിപ്കാർട്ട് എന്നിവയിലുടെ 59,999 രൂപയ്ക്ക് ഷവോമി 14 സ്വന്തമാക്കാം. 99,999 രൂപയ്ക്ക് ലഭിക്കുന്ന ഷവോമി 14 അൾട്ര അടുത്ത മാസം 12 മുതല്‍ ലഭ്യമാകും. 9,999 രൂപയ്ക്ക് ഫോണ്‍ പ്രീ ബുക്ക് ചെയ്യാനുള്ള അവസരവും ഷവോമി ഒരുക്കിയിട്ടുണ്ട്.

Xiaomi has introduced new models to the smartphone market

MORE IN BUSINESS
SHOW MORE