കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ടു. ബജറ്റിലെ സര്‍പ്രൈസ് പദ്ധതികളിലൊന്ന്. എന്‍.പി.എസ് വാല്‍സല്യ.
എന്താണ് എന്‍.പി.എസ്. വാല്‍സല്യ ?
എന്‍.പി.എസ് അഥവാ ദേശീയ പെന്‍ഷന്‍ സ്കീമിനു കീഴില്‍ കുട്ടികള്‍ക്കുള്ള പുതിയ പദ്ധതിയാണ് എന്‍.പി.എസ് വാത്സല്യ. കുട്ടികളുടെ സാമ്പത്തിക ഭാവി ഉറപ്പുവരുത്തുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
എങ്ങനെ ഈ പദ്ധതിയില്‍ ചേരാം?
മാതാപിതാക്കള്‍ക്കോ രക്ഷിതാക്കള്‍ക്കോ അവരുടെ കുട്ടിയുടെ പേരില്‍ എന്‍.പി.എസ് വാല്‍സല്യ അക്കൗണ്ട് തുറക്കാം.
കുട്ടിക്ക് 18 വയസ്സ് തികയുന്നതുവരെ പ്രതിമാസമോ വാര്‍ഷികമോ ആയി അക്കൗണ്ടിലേക്ക് നിശ്ചിത തുക അടയ്ക്കണം.
കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ എന്‍.പി.എസ് വാത്സല്യ അക്കൗണ്ട് സാധാരണ എന്‍.പി.എസ് അക്കൗണ്ടായി മാറും. പിന്നീട് അവര്‍ക്കുതന്നെ അത് മാനേജ് ചെയ്യാം. ജീവിതകാലം മുഴുവന്‍ ഉപയോഗിക്കുകയും ചെയ്യാം.
ഓണ്‍ലൈനായി പദ്ധതിയില്‍ അംഗമാകാന്‍ കഴിയും എന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. നിലവിലുള്ള ഇ–എന്‍പിഎസ് പോര്‍ട്ടലില്‍ ഇതിനുള്ള സംവിധാനമൊരുക്കാനാണ് സാധ്യത.
നടപടിക്രമങ്ങള്‍
പദ്ധതിയുടെ യോഗ്യത മാനദണ്ഡങ്ങളും നികുതി ആനുകൂല്യങ്ങളും മറ്റ് നടപടിക്രമങ്ങളും സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
18 മുതല്‍ 70 വയസ്സ് വരെ പ്രായമായവര്‍ക്കുള്ള സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് റിട്ടയര്‍മെന്‍റ് സേവിംഗ്സ് സംരംഭമാണ് ദേശീയ പെന്‍ഷന്‍ സ്കീം. ഇതില്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും അംഗത്വമെടുക്കാം. ചെറുപ്പത്തിലേ പദ്ധതിയില്‍ ചേരുന്നവര്‍ റിട്ടയര്‍ ചെയ്യുന്ന സമയത്ത് വന്‍തുക അക്കൗണ്ടിലുണ്ടാകും. ജോലികള്‍ മാറുന്നത് എന്‍പിഎസ് അക്കൗണ്ടിനെ ബാധിക്കില്ല. റിട്ടയര്‍ ചെയ്യുന്ന സമയത്ത് 60 ശതമാനം തുക ഒറ്റയടിക്ക് പിന്‍വലിക്കാനും സാധിക്കും. കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താനും അവരുടെ ഭാവി സുരക്ഷിതമാക്കാനും ഉതകുന്ന ഒന്നായാണ് എന്‍.പി.എസ് വാല്‍സല്യ പദ്ധതിയെ വിലയിരുത്തുന്നത്.