മണപ്പുറം ഫൗണ്ടേഷന്‍ ഭിന്നശേഷിക്കാര്‍ക്കായി ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു

മണപ്പുറം ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ മണപ്പുറം ഫൗണ്ടേഷന്‍ , ഭിന്നശേഷിക്കാര്‍ക്കായി അന്‍പതു ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു. കണ്‍വര്‍ജന്‍സ് 2024 എന്ന പേരിലായിരുന്നു പരിപാടി. വിവിധ മേഖലകളില്‍ പ്രതിഭകളായ വനിതകളെ ചടങ്ങില്‍ ആദരിച്ചു. റവന്യൂമന്ത്രി കെ.രാജന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി. പി. നന്ദകുമാർ പദ്ധതി സമർപ്പണം നടത്തി. വൈകല്യം തീർത്ത പരിമിതികളെ മറികടന്ന് കാർ ലൈസൻസ് കരസ്ഥമാക്കിയ ഇടുക്കി സ്വദേശി ജിലുമോൾ മരിയറ്റ് തോമസിനെയും സാമൂഹിക പ്രവർത്തക ഉമ പ്രേമനെയും ചടങ്ങിൽ ആദരിച്ചു.  

Manappuram foundation distributed electric wheelchairs for the differently abled