35 കോടി രൂപ ഡിവിഡന്റ് സര്‍ക്കാരിന് കൈമാറി കെഎസ്എഫ്ഇ

KSFE-BUSINESS
SHARE

കെഎസ്എഫ്ഇ ഇക്കഴിഞ്ഞ 2023-24 സാമ്പത്തിക വർഷത്തെ ഡിവിഡന്റ്  തുകയായ 35 കോടി രൂപ ധനമന്ത്രി കെ.എൻ.ബാലഗോപാലിന് കൈമാറി. മന്ത്രിയുടെ ചേംബറില്‍  നടന്ന ചടങ്ങില്‍ KSFE ചെയർമാൻ കെ.വരദരാജൻ തുക കൈമാറി. നടപ്പു സാമ്പത്തിക വർഷം ഡിവിഡന്റ്, ഗ്യാരണ്ടി കമ്മിഷൻ ഇനങ്ങളിലായി ആകെ 219.51 കോടി രൂപ KSFE സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ട്. ഇത് സര്‍വകാല റെക്കോര്‍ഡാണ്. . അടുത്ത സാമ്പത്തിക വര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമാക്കി കെ.എസ്.എഫ്.ഇ പ്രവർത്തനം വിപുലപ്പെടുത്തുമെന്ന് ധനകാര്യമന്ത്രി പറഞ്ഞു. KSFE എം.ഡി ഡോ. എസ്.കെ.സനിൽ, നികുതിവകുപ്പ് ജോയിന്റ് സെക്രട്ടറി മനോജ്, ഫിനാൻസ് ജനറൽ മാനേജർ എസ്.ശരത് ചന്ദ്രൻ, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ അരുണ്‍ബോസ്, വിനോദ്, സുശീലന്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ksfe handed over dividend of rs 35 crore to the government

MORE IN BUSINESS
SHOW MORE