kerala-psu-companies

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പകുതിയിലേറെയും കഴിഞ്ഞ രണ്ട് സാമ്പത്തികവര്‍ഷങ്ങളില്‍ നഷ്ടത്തിലെന്ന് സര്‍ക്കാര്‍. 2021-22, 2022-23 സാമ്പത്തികവര്‍ഷങ്ങളിലെ സഞ്ചിതനഷ്ടം 9,570 കോടിയാണ്. അതേസമയം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ കണക്കുകള്‍ ലഭ്യമായിട്ടില്ലെന്നാണ് വിവരാവകാശ മറുപടി.

സംസ്ഥാനത്ത് ഏഴ് സെക്ടറുകളിലായി പ്രവര്‍ത്തിക്കുന്ന 131 പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭ നഷ്ടക്കണക്കുകളാണ് ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്. ലാഭത്തില്‍ മുന്‍പന്തിയില്‍ കെ.എസ്.എഫ്.ഇയാണ് 2021-22 ല്‍ 105 കോടിയും, 2022-23 ല്‍ 351 കോടിയുമാണ് ലാഭം. കെ.എം.എം.എല്‍, ടി.സി.സി, ബവ്റിജസ് കോര്‍പറേഷന്‍ എന്നിവയാണ് കൂടുതല്‍ ലാഭത്തിനുള്ള മറ്റ് സ്ഥാപനങ്ങള്‍.

പക്ഷേ ഈ സാമ്പത്തിക നേട്ടങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന തലത്തിലാണ് പകുതിയിലേറെ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം. 2021-22 ല്‍ 66 സ്ഥാപനങ്ങളും, 2022-23ല്‍ 59 എണ്ണവും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആയിരംകോടിയിലധികം നഷ്ടവുമായി കെ.എസ്.ആര്‍.ടി.സി, ജല അതോറിറ്റി, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ്, കെ.എസ്.ഇ.ബി എന്നിവയാണ് പട്ടികയിലെ അവസാന സ്ഥാനത്ത്. 

 

ഫലത്തില്‍ സംസ്ഥാനത്തിന്റെ സഞ്ചിതനഷ്ടം 2021-22 ല്‍ 4759 കോടിയും, 20222-23 ല്‍ 4811 കോടിയുമെന്നാണ് വിവരാവകാശ മറുപടി.ചില സ്ഥാപനങ്ങള്‍ നഷ്ടം കുറച്ചപ്പോള്‍ 2021-22 ല്‍ 97 കോടി ലാഭത്തിലായിരുന്ന കെ.എസ്.ഇ.ബി തൊട്ടടുത്തവര്‍ഷം 1023 കോടി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 

Estimates are that more than half of the public sector institutions in the state are making losses