എഐ അധിഷ്ഠിത എൻട്രൻസ് കോച്ചിങ്; എജ്യുപ്പോർട്ട് ഇന്‍കെലില്‍ പ്രവര്‍ത്തനമാരംഭിച്ചു

eduport-malappuram
SHARE

ഇന്ത്യയിലെ ആദ്യത്തെ എഐ അധിഷ്ഠിത എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടായ എജ്യുപ്പോർട്ട് മലപ്പുറം ഇൻകെലിൽ പ്രവർത്തനം ആരംഭിച്ചു. മന്ത്രി പിഎ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പികെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. 2000 കുട്ടികൾക്കുള്ള ശീതീകരിച്ച ക്ലാസ് റൂമുകൾ, ഡിജിറ്റൽ ലൈബ്രറി സൗകര്യം, മികച്ച ഹോസ്റ്റൽ സൗകര്യം തുടങ്ങി ലോകോത്തര നിലവാരമുള്ള  സൗകര്യങ്ങളാണ് ക്യാംപസിൽ ഒരുക്കിയിട്ടുള്ളത്.

എൻട്രൻസ് കോച്ചിങ്ങിന്‍റെ സമ്മർദ്ദം ഒഴിവാക്കിയുള്ള പഠനത്തിന് വിദ്യാർഥികളെ സഹായിക്കുന്നതിന് വിദഗ്ധരായ മെന്‍റര്‍മാരും, മെഡിക്കൽ,  എൻജിനീയറിങ് കോളേജുകളിൽ പഠിക്കുന്ന മികച്ച വിദ്യാർഥികളും കൂടെയുണ്ടാകും. 

MORE IN BUSINESS
SHOW MORE