pattabhiraman-12

കേന്ദ്ര സർക്കാർ അവതരിപ്പിച്ച എം എസ് എം ഇ നിയമ ഭേദഗതി ചെറുകിട വ്യാപാര മേഖലയെ തകർക്കുന്നതെന്ന് കേരള ടെക്സ്റ്റൈല്‍സ് ആൻഡ് ഗാർമെൻഡ്സ് ഡീലേഴ്സ് വെൽഫയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ടി. എസ് പട്ടാഭിരാമൻ. എം എസ് എം ഇ സ്ഥാപനങ്ങളിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങിയാൽ 15 ദിവസത്തിനുള്ളിലോ പരമാധി 45 ദിവസത്തിനുള്ളിലോ പണം കൊടുത്ത് തീർക്കണമെന്ന് ഭേദഗതിയിലുണ്ട്. സാമ്പത്തിക വർഷത്തിനുള്ളിൽ പണം നൽകിയില്ലെങ്കിൽ ഉൽപന്നo വാങ്ങിയയാളുടെ വരുമാനമായി കണ്ട് നികുതി ഈടാക്കാനുള്ള തീരുമാനത്തിനെതിരെയാണ് സംഘടനയുടെ പ്രതിഷേധം. നിയമത്തിലെ 43 (B) h വ്യവസ്ഥയിൽ പ്രതിഷേധിച്ച് കേരളത്തിലെ എല്ലാ ടെക്സ്റ്റൈൽ ഷോറൂമുകളും നാളെ അടച്ചിടും.

 

T.S.Pattabhiraman against MSME Amendment