ക്യൂബയിലെ നിക്ഷേപസാധ്യതകളെന്തെല്ലാം? ഇന്ത്യ - ക്യൂബ ഡയലോഗ് തൃശൂരിൽ

india-cuba
SHARE

ക്യൂബയിലെ നിക്ഷേപ സാധ്യതകളെ വിശദീകരിച്ചുള്ള ഇന്ത്യ - ക്യൂബ ഡയലോഗ് തൃശൂരിൽ നടന്നു. ക്യൂബ ട്രേഡ് കമ്മിഷണറും ഐസിഎൽ ഗ്രൂപ്പ്‌ എംഡിയുമായ കെ.ജി.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ക്യൂബ എംബസി പ്രതിനിധി അബേൽ അബല്ലേ സംസാരിച്ചു. വിശാല സാധ്യതകളുള്ള ക്യൂബയിൽ ഇന്ത്യൻ നിക്ഷേപകർക്കുണ്ടാകുന്ന മേന്മകൾ, ലോകം പുതിയ സാമ്പത്തിക സഖ്യങ്ങളിലേക്ക് തിരിയുമ്പോൾ ക്യൂബ എങ്ങനെ വ്യത്യാസപ്പെടുന്നു എന്നിവ സെമിനാറിൽ ചർച്ചയായി. രാഷ്ട്രീയ, ബിസിനസ് മേഖലയിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

MORE IN BUSINESS
SHOW MORE