യുഎഇയിലെ ആദ്യ ഷോറൂം തുറന്ന് അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ്

almuqata
SHARE

യുഎഇയിലെ ആദ്യ ഷോറൂം തുറന്ന് അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ്. ഇന്ത്യയിൽ ഇരുപത്തിയൊൻപത് ഷോറൂമുകളുള്ള ഗ്രൂപ്പിന്റെ മുപ്പതാമത്തെ ഷോറൂമാണ് ദുബായ് ഖിസൈസിൽ പ്രവർത്തനം തുടങ്ങിയത്.  ചെയർമാൻ മുഹമ്മദ് മൻസൂർ അബ്ദുൾ സലാം, മുസ്ലീം വ്യക്തിനിയമ ബോർഡ് അംഗം അബ്ദുൾ ഷുക്കൂർ മൗലവി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. യുഎഇ മുൻ മന്ത്രി ഡോ. മുഹമ്മദ് സയീദ് അൽ കിന്ദി, ദുബായ് ടൂറിസം ഡയറക്ടർ ഇബ്രാഹിം യാക്കൂത് തുടങ്ങിയവർ പങ്കെടുത്തു. യുഎഇയിൽ കൂടുതൽ ഷോറൂമുകൾ തുറക്കുമെന്ന് മുഹമ്മദ് മൻസൂർ അബ്ദുൾ സലാം അറിയിച്ചു.

MORE IN BUSINESS
SHOW MORE