രാംരാജ് മുണ്ടുകൾ, ഷർട്ടുകൾ, കുർത്തകൾ; ഋഷഭ് ഷെട്ടി ബ്രാൻഡ് അംബാസഡര്‍

ramraj
SHARE

രാംരാജ് മുണ്ടുകൾ, ഷർട്ടുകൾ, കുർത്തകൾ എന്നിവയുടെ പുതിയ ബ്രാൻഡ് അംബാസഡറായി നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയെ അവതരിപ്പിച്ചു. ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങള്‍ക്കു പിന്നാലെ ഉത്തരേന്ത്യന്‍ വിപണിയിലേക്കുള്ള ചുവടുവയ്പ്പിനു മുന്നോടിയായാണ് ഋഷഭ് ഷെട്ടിയെ തിരഞ്ഞെടുത്തത്. 

പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും പരമ്പരാഗത ഇന്ത്യൻ വസ്ത്രമായ മുണ്ട് ധരിക്കുന്ന പതിവാണ് ഋഷഭ് ഷെട്ടിയെ ബ്രാൻഡ് അംബാസഡറാക്കാന്‍ പ്രേരിപ്പിച്ചതെന്ന് രാംരാജ് കോട്ടൺ മാനേജിംഗ് ഡയറക്‌ടർ ശ്രീ. അരുൺ ഈശ്വർ പറഞ്ഞു. ഋഷഭ് ഷെട്ടിയുമായുള്ള കൂട്ടുകെട്ട് ബ്രാൻഡിനെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പുതിയ ചുമതലയില്‍ സന്തോഷം പ്രകടിപ്പിച്ച ഋഷഭ് ഷെട്ടി ഇന്ത്യയുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ലോകമെമ്പാടും എത്തിക്കാനുള്ള ഒരു മാർഗമാണ് ഇതെന്ന് കരുതുന്നുവെന്ന് പ്രതികരിച്ചു.

Rishabh shetty as the new brand ambassador for ramraj munds shirts and kurtas

MORE IN BUSINESS
SHOW MORE