റോബോട്ടിക്‌സ് ടെക്നോളജിയെ പരിചയപ്പെടാം; അവസരമൊരുക്കി മനോരമ ഹൊറൈസണ്‍

horizon
SHARE

സ്കൂൾ കുട്ടികൾക്ക് റോബോട്ടിക്‌സ് ടെക്നോളജി പരിചയപ്പെടുത്താൻ മനോരമ ഹൊറൈസൺ അവസരമൊരുക്കുന്നു. ഈ മാസം 27 ന് തിരുവനന്തപുരം തമ്പാനൂരിലെ മലയാള മനോരമ ഓഫിസിൽ നടക്കുന്ന വർക്ക്ഷോപ്പില്‍ ദുബായ് ആസ്ഥാനമായുള്ള യൂണിക്ക് വേൾഡ് റോബോട്ടിക്‌സിലെ വിദഗ്ധർ ക്ലാസുകൾ നയിക്കും. രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് നാലുവരെയുള്ള പരിപാടിയില്‍ എഴു മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവര്‍ക്ക് പങ്കെടുക്കാം. റോബോട്ടുകളെ സ്വന്തമായി നിർമിക്കാനും പ്രോഗ്രാം ചെയ്യാനും, മൊബൈൽ ആപ്പുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന അറിവുകൾ നേടാനും സ്വയം പരീക്ഷിച്ചറിയാനും അവസരമുണ്ടാകും.  പങ്കെടുക്കുന്നവർക്ക് സൗജന്യ റോബോട്ടിക് കിറ്റും സർട്ടിഫിക്കറ്റും ലഭിക്കും. വിവരങ്ങള്‍ക്ക് 9048991111 എന്ന നമ്പരില്‍ ബന്ധപ്പെടണം

Manorama horizon provides an opportunity to introduce robotics technology to students

MORE IN BUSINESS
SHOW MORE