'മലബാര്‍ ഇനിഷ്യേറ്റീവ് ഫോര്‍ ഹാര്‍മണി'; കോഴിക്കോട് സൗഹൃദക്കൂട്ടായ്മ

business
SHARE

കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് സാമുദായിക, സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു. ‘മലബാര്‍ ഇനീഷ്യേറ്റീവ് ഫോര്‍ ഹാര്‍മണി’ എന്ന   കൂട്ടായ്മയുടെ ഉദ്ഘാടനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള നിര്‍വഹിക്കും. ഞായറാഴ്ച വൈകീട്ട് നാലിന് തളി ജൂബിലി ഹാളിലാണ് ചടങ്ങ്.  സാമുദായിക സൗഹാര്‍ദം ഊട്ടിയുറപ്പിക്കലും സങ്കുചിത ശ്രമങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവത്കരിക്കലുമാണ് ലക്ഷ്യമെന്ന് കൂട്ടായ്മയുടെ ചെയര്‍മാന്‍ പി.വി.ചന്ദ്രന്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍മാരായ എം.പി.അഹമ്മദ്, കെ.മൊയ്തു തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

malabar initiative for harmony at kozhikode

MORE IN BUSINESS
SHOW MORE