വിപണിയില്‍ ഒരുകോടി രൂപ കടന്ന് മില്‍മ ഡാര്‍ക്ക് ചോക്ലേറ്റ് സ്നാക്ക് ബാര്‍ ഉല്‍പ്പന്നങ്ങള്‍

milmachoclate
SHARE

മില്‍മ ഡാര്‍ക്ക് ചോക്ലേറ്റ് , സ്നാക്ക് ബാര്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന, വിപണിയില്‍ ഒരുകോടി രൂപ കടന്നു. രണ്ടുമാസം കൊണ്ടാണ് നേട്ടം. ഡെലിസ എന്ന പേരില്‍ മൂന്ന് തരം ഡാര്‍ക്ക് ചോക്ലേറ്റുകളും ഒരു മില്‍ക്ക് ചോക്ലേറ്റും ചോക്കോഫുള്‍ എന്ന പേരില്‍രണ്ട് സ്നാക് ബാറുകളുമാണ് മില്‍മ പുറത്തിറക്കിയത്. റീ പൊസിഷനിങ് മില്‍മ 2023 പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ നവംബറിലാണ് ഇവ വിപണിയിലെത്തിച്ചത്. പോഷകപ്രദവും പുതിയ തലമുറയുടെ അഭിരുചികളും തിരിച്ചറിഞ്ഞുള്ള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിലാണ് മില്‍മ ശ്രദ്ധ നല്‍കുന്നതെന്ന് ചെയര്‍മാന്‍ കെ.എസ്.മണി പറഞ്ഞു.

MORE IN BUSINESS
SHOW MORE