ഇന്‍ഡല്‍ മണി ലിമിറ്റഡിന്‍റെ നാലാംഘട്ട കടപ്പത്രം പുറത്തിറക്കി

indel
SHARE

സ്വര്‍ണ വായ്പാ മേഖലയിലെ ബാങ്കിങ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡല്‍ മണി ലിമിറ്റഡ് നാലാംഘട്ട കടപ്പത്രം പുറത്തിറക്കി. 1,000 രൂപ മുഖവിലയുള്ള സെക്യുര്‍ഡ് എന്‍സിഡി-കളാണ് പുറത്തിറക്കിയിരിക്കുന്നത്. പബ്ലിക് ഇഷ്യു ഫെബ്രുവരി 12-ന് അവസാനിക്കും.

ധനകാര്യമേഖലയിലെ വളര്‍ച്ചയ്ക്കൊപ്പം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ബിസിനസ് വിപുലീകരണത്തിനുള്ള തയാറെടുപ്പിലാണ് ഇന്‍ഡല്‍ മണി ലിമിറ്റഡ്. ഇതിന്റെ ഭാഗമായി കടപ്പത്രങ്ങളിലൂടെ 200 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മുന്‍പ് മൂന്നുതവണ കടപ്പത്രമിറക്കിയപ്പോഴും നിക്ഷേപകരില്‍നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഡല്‍ മണി ലിമറ്റ‍ഡ് നാലാംഘട്ട കടപ്പത്ര വില്‍പന പ്രഖ്യാപിച്ചിരിക്കുന്നത്. നൂറ് കോടി രൂപയാണ് ബേസ് ഇഷ്യു. 

സ്വര്‍ണപ്പണയ വായ്പാ മേഖലയില്‍ ഇന്‍ഡല്‍ മണിയുടെ സ്ഥാനം കൂടുതല്‍ ശക്തമാക്കാനാണ് കമ്പനി ശ്രമം. റേറ്റിങ്ങിലടക്കം ഈ സാമ്പത്തികവര്‍ഷം വന്‍മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

fourth tranche bond of indel money limited has been released

MORE IN BUSINESS
SHOW MORE