റെഡ്മി നോട്ട് 13 സീരിസ് കേരളത്തില്‍; ലോഞ്ച് ചെയ്തത് മഞ്ജു വാര്യര്‍

manju-warrier
SHARE

പ്രശസ്ത സ്മാർട്ട് ഫോൺ ബ്രാൻഡായ  ഷവോമിയുടെ ഏറ്റവും  പുതിയ 5G ഫോണായ റെഡ്മി നോട്ട് 13 സീരിസിന്റെ ഓൾ കേരള ലോഞ്ച് പ്രശസ്ത സിനിമാതാരം മഞ്ജു വാരിയർ നിർവ്വഹിച്ചു. കരുനാഗപ്പള്ളിയിലെ  പുതിയ  മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് ലോഞ്ച് നടന്നത്. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച  ക്രിസ്റ്റൽ ക്ലിയർ  ദൃശ്യ ശബ്ദാനുഭവങ്ങൾ പ്രദാനം ചെയ്യുന്നതിനൊപ്പം 5000 mAh ബാറ്ററി, 120W ഹൈപ്പർ ചാർജിങ്, 16 MP ഫ്രണ്ട്  ക്യാമറ, മൂന്ന് റിയർ ക്യാമറകൾ തുടങ്ങി നിരവധി ഫീച്ചറുകളാണ് ഷവോമി റെഡ്മി നോട്ട് 13 സീരിസിലുള്ളത്.  വൈറ്റ്, ബ്ലാക്ക്, പർപ്പിൾ ഫ്യൂഷൻ നിറങ്ങളിൽ  ഫോണുകൾ ലഭ്യമാകും. ഈ സീരീസിലെ റെഡ്മി നോട്ട് 13 , 13 Pro മോഡലുകളും ലോഞ്ച് ചെയ്തു.

The all Kerala launch of Redmi Note 13 series was done by Manju warrier

MORE IN BUSINESS
SHOW MORE