ദന്തരോഗ ചികില്‍സാ മേഖലയിലെ നൂതന സങ്കേതങ്ങള്‍ പരിചയപ്പെടുത്തി ഇംപ്ലാന്റ് എക്പോ കൊച്ചിയില്‍ നടന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള സാങ്കേതിക വിദ്യകളുടെ അവതരണവും പ്രദര്‍ശനവുമായിരുന്നു പ്രധാന ആകര്‍ഷണം. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഇരുപത്തിയേഴ് വിദഗ്ധര്‍ മൂന്നുദിവസത്തെ സെമിനാറില്‍ വിഷയാവതരണം നടത്തി.
സൂക്ഷ്മാളവുകളുടെപോലും വ്യതിയാനമില്ലാതെ ദന്തനിരയുടെയും മോണയുടെയും ത്രിമാന രൂപരേഖ തയാറാക്കാന്‍ കഴിയുന്ന സ്കാനറുകളായിരുന്നു ഇംപ്ലാന്റ് എക്സ്പോയിലെ പ്രധാന ആകര്‍ഷണം. ത്രിമാന ചിത്രങ്ങളില്‍നിന്ന് മില്ലിങ് മെഷീന്‍ ഉപയോഗിച്ച് പല്ലുകള്‍ നേരെ നിര്‍മിച്ചെടുക്കാമെന്നതാണ് നേട്ടം. മോണയിലേക്ക് ഘടിപ്പിക്കുന്ന ഇംപ്ലാന്റുകള്‍, വിവിധതരം ദന്ത സാങ്കേതിക വിദ്യകള്‍ എന്നിവയെല്ലാം അണിനിരത്തിയായിരുന്നു ഇംപ്ലാന്റ് എക്സ്പോ .വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഇരുപത്തിയേഴ് വിദഗ്ധര്‍ വിഷയാവതരണം നടത്തി.
നാനൂറ്റിയന്‍പത് പ്രതിനിധികളാണ് മൂന്നുദിവസത്തെ എക്സ്പോയില്‍ പങ്കെടുത്തത്.