
മാക്സ് വാല്യൂ ഏഴാം വാർഷികം തൃശൂരില്‍ വിപുലമായി ആഘോഷിച്ചു. കായികതാരങ്ങളെ ചടങ്ങില്‍ അനുമോദിച്ചു. ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലെ കോര്‍പറേറ്റ് ഓഫിസിലായിരുന്നു ചടങ്ങ്. എം.എല്‍.എ: പി.ബാലചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തൃശൂരിൽ നിന്ന് ആരംഭിച്ച സ്ഥാപനം ഏഴു വർഷം കൊണ്ട് വലിയ മുന്നേറ്റമുണ്ടാക്കിയെന്ന് മാക്സ് വാല്യൂ ആൾ ടൈം ഡയറക്ടർ വി.ആർ.മനോജ് പറഞ്ഞു. മാക്സ് വാല്യൂ ആൾ ടൈം ഡയറക്ടർ ക്രിസ്റ്റോ ജോർജ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അഡ്വ. ഫ്രാൻസിസ് കുര്യൻ, ബിസിനസ് ഹെഡ് അഡ്വ. അരുൺകുമാർ, ഡയറക്ടര്‍മാരായ കെ.കെ.ഗിരീഷ് , ഡോ. വി.ആര്‍.ഗോപിനാഥ് തുടങ്ങിയവരും പങ്കെടുത്തു.
Max value celebrates 7th anniversary