'ഏജന്‍സി ഓഫ് ദി ഇയര്‍' പുരസ്‌കാരം വളപ്പില കമ്മ്യൂണിക്കേഷന്‍സിന്

valapila-award
SHARE

'ഏജന്‍സി ഓഫ് ദി ഇയര്‍'  ഫസ്റ്റ് റണ്ണര്‍ അപ് പുരസ്‌കാരം  കരസ്ഥമാക്കി  വളപ്പില കമ്മ്യൂണിക്കേഷന്‍സ്.  മാധ്യമ- പരസ്യ രംഗത്തെ പ്രവര്‍ത്തനമികവിനെ അംഗീകരിക്കാന്‍ എക്സ്ചേഞ്ച് 4 മീഡിയ സംഘടിപ്പിച്ച ACE അവാര്‍ഡ്സ്  2023 ല്‍ ഇന്‍ഡിപെന്‍ഡന്റ്  ഏജന്‍സി ഓഫ് ദി ഇയര്‍ കാറ്റഗറിയില്‍ റണ്ണര്‍ അപ്പ് സ്ഥാനമാണ് വളപ്പില കമ്മ്യൂണിക്കേഷന്‍സ് സ്വന്തമാക്കിയത്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രചാര്‍ കമ്മ്യൂണിക്കേഷന്‍സിനാണ് ഒന്നാം സ്ഥാനം . മുംബൈയില്‍ വെച്ച് നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ വളപ്പില കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍മാരായ ലിയോ വളപ്പില, പോള്‍ വളപ്പില എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.  

'Agency of the Year' award to Valappila Communications

MORE IN BUSINESS
SHOW MORE