ഹൈദരാബാദിലും ട്രിച്ചിയിലും പുതിയ ഷോറൂമുകളുമായി ജോസ് ആലുക്കാസ് ജ്വല്ലറി

jos-alukkas
SHARE

ഹൈദരാബാദിലും ട്രിച്ചിയിലും പുതിയ ഷോറൂമുകള്‍ തുറന്ന് ജോസ് ആലുക്കാസ് ജ്വല്ലറി. ട്രിച്ചിയിലെ രണ്ടാമത് ഷോറും മന്ത്രി കെ.എന്‍ നെഹ്റു ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം ഐശ്വര്യ രാജേഷ് മുഖ്യാതിഥിയായി. അണ്ണാമലൈ നഗറിലെ കരൂര്‍ ബൈപാസ് റോഡിലാണ്  ഷോറും. ചെയര്‍മാന്‍ ജോസ് ആലുക്ക, മാനേജിങ് ഡയറക്ടര്‍മാരായ വര്‍ഗീസ് ആലുക്ക, പോള്‍ ജെ.ആലുക്ക, ജോണ്‍ ആലുക്ക എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ഹൈദരാബാദിലെ നാലാമത് ഷോറൂം ചന്ദ്രനഗറില്‍ ചലച്ചിത്രതാരം പായല്‍ രജപുത് ഉദ്ഘാടനം ചെയ്തു. ഹൈദരാബാദില്‍ കൂടുതല്‍ ഷോറൂമുകള്‍ തുറക്കാന്‍ പദ്ധതിയുണ്ടെന്ന് ചെയര്‍മാന്‍ ജോസ് ആലുക്ക പറഞ്ഞു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് രണ്ട് ഷോറൂമുകളിലും വിവിധ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. 

Jos Alukkas Jewellery opens new showroom in Hyderabad and Trichy 

MORE IN BUSINESS
SHOW MORE