550D ഗ്രേഡ് കമ്പികള്‍ വിപണിയിലെത്തിച്ച് മിനാര്‍ ഗ്രൂപ്പ് ഓഫ് കമ്പനി

tmt
SHARE

കേരളത്തിലെ പ്രമുഖ സ്റ്റീൽ നിർമാതാക്കളായ മിനാർ ഗ്രൂപ്പ് ഓഫ് കമ്പനിമിനാർ ടിഎംടി എഫ് ഇ 550 D ഗ്രേഡ് കമ്പികൾ വിപണിയിലിറങ്ങി . കോഴിക്കോട് നടന്ന ചടങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചറിന്റെ കാലിക്കറ്റ് സെന്റര്‍ ചെയർമാൻ നൗഫൽ സി ഹാഷിമാണ് പ്രീമിയം ഉല്‍പന്നം പുറത്തിറക്കിയത്. സ്ട്രക്ച്ചറൽ എഞ്ചിനിയേഴ്‌സ് അസോസിയേഷൻ ഓഫ് കേരളയുടെ പ്രസിഡന്റും കോഴിക്കോട് എന്‍ഐടി പ്രൊഫസറുമായ ടി പി സോമസുന്ദരം ഏറ്റുവാങ്ങി. ചടങ്ങിൽ മിനാർ ഗ്രൂപ്പ്‌ ചെയർമാൻ കെ പി അലവി, മാനേജിങ് ഡയറക്ടർ എ മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ പങ്കെടുത്തു.

MORE IN BUSINESS
SHOW MORE