
ഐ.വി ആഭരണശേഖരം പുറത്തിറക്കി ജോസ് ആലുക്കാസ് ജ്വല്ലറി. ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ഭാരംകുറഞ്ഞതും വൈവിധ്യമാര്‍ന്നതുമായ ആഭരണങ്ങളുടെ വന്‍ ശേഖരമാണ് ഐ.വി. പലതരത്തിലുള്ള കല്ലുകൾ കൊണ്ട് നിർമ്മിച്ച മോതിരങ്ങൾ, മാലകള്‍, നെക്‌ലേസുകൾ, കമ്മലുകൾ, വളകൾ എന്നിവ ശേഖരത്തിലുണ്ട്. മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ മോഡല്‍ റഫേല സിക്വേരയാണ് ഐ.വി ആഭരണശേഖരം പുറത്തിറക്കിയത്. മാറിക്കൊണ്ടിരിക്കുന്ന ഫാഷൻ പ്രവണതകൾക്ക് മുൻതൂക്കം നല്‍കിയാണ് ജോസ് ആലുക്കാസ് ആഭരണങ്ങൾ രൂപകല്പന ചെയ്യുന്നതെന്ന് ചെയർമാൻ ജോസ് ആലുക്ക പറഞ്ഞു. ജോസ് ആലുക്കാസ് മാനേജിങ് ഡയറക്‌ടമാരായ വർഗീസ് ആലുക്ക, പോൾ ജെ.ആലുക്ക, ജോൺ ആലുക്ക എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.