
മികവുതെളിയിച്ച മുപ്പത് വിദ്യാര്‍ഥികള്‍ക്ക് മുത്തൂറ്റ് ഫിനാന്‍സിന്റെ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ കൊച്ചിയില്‍ വിതരണം ചെയ്തു. എം.ബി.ബി.എസ്, എന്‍ജിനീയറിങ്, ബി.എസ്.സി നഴ്സിങ് വിദ്യാര്‍ഥികളായ മുപ്പതുപേര്‍ക്ക് നാല്‍പത്തിയെട്ടുലക്ഷം രൂപയാണ് മുത്തൂറ്റ് എം.ജോര്‍ജ് ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്പായി നല്‍കിയത്. കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ.പി.ജി.ശങ്കരന്‍ മുഖ്യാതിഥിയായിരുന്നു. മുത്തൂറ്റ് ഫിനാന്‍സ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജേക്കബ് അധ്യക്ഷനായിരുന്നു.