
സംഗീതത്തില്‍ അഭിരുചിയുള്ളവർക്ക് കഴിവ് തെളിയിക്കാനും വരുമാനം നേടാനും ബോചെ മ്യൂസിക് ആപ്പ് പുറത്തിറക്കി ഡോ. ബോബി ചെമ്മണൂർ. തൃശൂർ വെങ്കിടങ്ങിൽ ഗാനരചയിതാവ് അറുമുഖന്‍ വെങ്കിടങ്ങിന്റെ വീട്ടിലൊരുക്കിയ ചടങ്ങില്‍ വെച്ച് ബോബി ചെമ്മണ്ണൂർ ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗാന രചയിതാവ് അറുമുഖത്തിന്റെ തകര്‍ന്ന് വീഴാറായ വീട് ബോബി ചെമ്മണ്ണൂർ പുതുക്കിപണിതിരുന്നു. വീടിന്റെ താക്കോല്‍ദാനം ചടങ്ങില്‍ വെച്ച് ബോബി ചെമ്മണ്ണൂർ നിർവഹിച്ചു. ഗാനരചന, സംഗീതം, ആലാപനം എന്നിവയില്‍ കഴിവുള്ള ഏതൊരാള്‍ക്കും തങ്ങളുടെ സൃഷ്ടികള്‍ ബോചെ മ്യൂസിക് ആപ്പില്‍ അപ്‌ലോഡ് ചെയ്യാം.