രാജ്യമൊട്ടാകെ സേവനശൃംഖല; വിപുലീകരിക്കാനൊരുങ്ങി സുപ്ര പസഫിക്

suprapacific
SHARE

രാജ്യവ്യാപകമായി സേവനശൃഖല വിപുലീകരിക്കാനൊരുങ്ങി ബാങ്ക് ഇതര ധനകാര്യസ്ഥാപനമായ സുപ്ര പസഫിക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് . കേരളത്തിലും കര്‍ണാകടയിലും  മഹാരാഷ്ട്രയിലുമായി  36 ശാഖകളുള്ള സുപ്ര പസഫിക്  രണ്ടുവര്‍ഷം കൊണ്ട് മറ്റ്  സംസ്ഥാനങ്ങളിലും  ശാഖകള്‍ തുറക്കും.  2026ഓടെ ആസ്തിമൂല്യം 500 കോടിയിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം . ഈ വര്‍ഷം മാത്രം കമ്പനിയുടെ ആസ്തി മൂല്യത്തില്‍ നാല്‍പത് ശതമാനം വര്‍ധനയുണ്ടായി. സ്വര്‍ണ വാഹനവായ്പകളില്‍ വന്‍ വളര്‍ച്ചയുണ്ടാക്കിയ കമ്പനി വനിതാസംരംഭകര്‍ക്കായി മൈക്രോഫിനാന്‍സ് സേവനവും ലഭ്യമാക്കുന്നുണ്ട്  സ്വര്‍ണവായ്പ ആവശ്യക്കാരുടെ വീട്ടുപടിക്കലെത്തിക്കുന്നതിനൊപ്പം  ഇന്‍ഷുറന്‍സ് മാര്‍ക്കറ്റിങ്ങിലേക്കും കമ്പനി കടക്കുകയാണെന്ന് സിഎംഡി ജോബി ജോര്‍ജ് അറിയിച്ചു  കമ്പനിയുടെ പുതിയ ലോഗോയും പ്രകാശനം ചെയ്തു. 

Supra Pacific set to expand

MORE IN BUSINESS
SHOW MORE