ഇനി യുപിഐ വഴി വായ്പയും; അനുമതി നൽകി റിസർവ് ബാങ്ക്

rbi-upi-loan
SHARE

ക്രെഡിറ്റ് കാർഡുകൾക്ക് പകരം യുപിഐ വഴി വായ്പാ സേവനം ലഭ്യമാക്കാൻ ബാങ്കുകൾക്ക് അനുമതി നൽകി റിസർവ് ബാങ്ക്  ഓഫ് ഇന്ത്യ. നിലവിൽ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന സേവനം, കാർഡ് ഇല്ലാതെ നമ്മുടെ യുപിഐ ഐഡിയിലൂടെ ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനം. 

യുപിഐ വായ്പാ സേവനത്തിന്റെ പലിശനിരക്ക്, വായ്പാ പരിധി, കാലാവധി അടക്കമുള്ളവ ബാങ്കുകൾക്ക് നിശ്ചയിക്കാമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.ക്രെഡിറ്റ് കാർഡുകളുമായി ബന്ധിപ്പിക്കുന്നതിനു പകരം ഇനി യുപിഐ തന്നെ ഒരു വെർച്വൽ ക്രെഡിറ്റ് കാർഡായി പ്രവർത്തിക്കും. അതായത് ബാങ്ക് നൽകുന്ന വായ്പ യുപിഐ വഴി നമുക്ക് ലഭിക്കും. കാർഡ് ഉപയോഗിക്കുന്നതിനു പകരം ക്രെഡിറ്റ് തുക യുപിഐ വഴി വിനിമയം ചെയ്യാം.

നിലവിൽ വിവിധ പേമെന്റ് പ്ലാറ്റ്ഫോമുകൾ ഡിജിറ്റൽ വാലറ്റുകളിലൂടെ ഓവർ ഡ്രാഫ്റ്റ് സംവിധാനവും ലോൺ സേവനങ്ങളും അനുവദിക്കുന്നുണ്ട്. പേടിഎം പോലുള്ള ഇത്തരം ആപ്പുകൾ വിവിധ ബാങ്കുകളുമായി ചേർന്നായിരുന്നു ഈ സേവനം അനുവദിച്ചിരുന്നത്∙ഇനി ബാങ്കുകളിൽനിന്നു നേരിട്ടു ഉപയോക്താവിനു വായ്പയെടുക്കാനാകും

അതേസമയം ഓൺലൈൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ യുപിഐ ഒരു മാസത്തിൽ നടത്തിയത് 10 ബില്യൺ ഇടപാടുകൾ. ഓഗസ്റ്റിലെ മൊത്തം യുപിഐ ഇടപാടുകളുടെ എണ്ണം 10.58 ബില്യൺ ആണ്. തൽസമയ പേയ്‌മെന്റ് സംവിധാനം നിയന്ത്രിക്കുന്ന എൻപിസിഐയുടെ ( നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ) കണക്കനുസരിച്ച് യുപിഐ ഇടപാടുകൾ ഓഗസ്റ്റിൽ 67 ശതമാനം ഉയർന്നു. 

RBI allows pre-sanctioned credit lines through UPI

MORE IN BUSINESS
SHOW MORE