കാത്തിരിപ്പിന് വിട; താരമാകാൻ ഐഫോൺ 15 വരുന്നു; ഞെട്ടിക്കുമോ വില?

apple-iphone-15
SHARE

ആപ്പിൾ ആരാധകർ കാത്തിരിക്കുന്ന ഐഫോൺ ശ്രേണിയിലെ പുതിയ മോഡലായ ഐഫോൺ 15 സെപ്റ്റംബർ 12ന് കമ്പനി അവതരിപ്പിക്കും. സെപ്റ്റംബർ 12 ചൊവ്വാഴ്ച രാവിലെ 10:00 ന് കാലിഫോർണിയയിലെ ആപ്പിൾ പാർക്കിൽ നടക്കുന്ന ‘വണ്ടർലസ്റ്റ്’ ഇവന്റിൽ പുതിയ ഫോൺ ആപ്പിൾ ലോഞ്ച് ചെയ്യും.

എയർപോഡുകൾ, പുതിയ ആപ്പിൾ വാച്ച് സീരീസ് 9, അടുത്ത തലമുറ ആപ്പിൾ വാച്ച് അൾട്രാ, ഐഫോൺ 14 പ്രോ, 14 പ്രോ മാക്സ് എന്നീ മോഡലുകളും ഐഫോൺ എസ്ഇയുടെ പുതിയ പതിപ്പും അന്ന് കമ്പനി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ 

ഫോട്ടോ, വിഡിയോ എഡിറ്റിങ് അടക്കമുള്ള കാര്യങ്ങൾ കാര്യക്ഷമമായി നിർവ്വഹിക്കാൻ കെൽപ്പുള്ളതായിരിക്കും ആപ്പിൾ അടുത്തതായി പുറത്തിറക്കാൻ പോകുന്ന ഐപാഡ് പ്രോ മോഡൽ എന്നാണ് വിവരം. 

ലൈറ്റ്നിങ് പോർട്ടിന് പകരം യുഎസ്ബി–സി പോർട്ടുമായി എത്തുന്ന ആദ്യ ഐഫോൺ മോഡലുകളാണ് കമ്പനി അവതരിപ്പിക്കുവാൻ പോകുന്നത്. ഇതോടെ, ആപ്പിൾ ഫോണുകൾക്കു മാത്രം പ്രത്യേകം കേബിൾ ഉപയോഗിക്കേണ്ട സ്ഥിതി മാറും

ഇന്ത്യയിൽ, ഐഫോൺ 15 ലോഞ്ച് ഇവന്റ് രാത്രി 10:30 മുതൽ തത്സമയം കാണാനാകും.സെപ്തംബർ 12-ന് രാത്രി 10:30 മുതൽ ആപ്പിളിന്റെ വെബ്സൈറ്റിലും ആപ്പിൾ ടിവി ആപ്പിലും യൂട്യൂബിലും ഇന്ത്യയിൽ നിന്നും ലോഞ്ച് ഇവന്റ് കാണാൻ സാധിക്കും 

Apple announces the launch date for iPhone 15: details

MORE IN BUSINESS
SHOW MORE