
ആര്‍ടെക് റിയല്‍റ്റേഴ്സിന്‍റെ പുതിയ രണ്ട് ആഡംബര അപാര്‍ട്മെന്‍റ് പദ്ധതികള്‍ക്കു കൂടി തുടക്കമായി. ശ്രീകാര്യത്ത് ആര്‍ടെക് ലാറ്റിറ്റ്യൂഡ്, പട്ടം മരപ്പാലത്ത് ആര്‍ടെക് മാര്‍വെല്‍ എന്നീ പദ്ധതികളുടെ ഭൂമി പൂജ ഇന്നു നടന്നു. രണ്ടു ടവറുകളിലായി 305 അപാര്‍ട്മെന്‍റുകളാണ് ആര്‍ടെക് ലാറ്റിറ്റ്യൂഡിലുള്ളത്. 58 പാര്‍പ്പിടങ്ങളാണ് ആര്‍ടെക് മാര്‍വലില്‍. ആര്‍ടെക് എം.ഡി ടി.എസ്. അശോക്, ഡയറക്ടര്‍ ഗോവിന്ദ് എ. നായര്‍, ജനറല്‍ മാനേജര്‍ വിനോദ് ജി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നിര്‍മാണം പൂര്‍ത്തിയാക്കിയ പൂജപ്പുരയിലെ ആര്‍ടെക് ഫ്ളോറയുടെ ഹാന്‍ഡിങ് ഓവര്‍ ചടങ്ങ് വൈകിട്ട് നടക്കും.