
കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് ശൃഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 71 മത് ഷോറൂം ന്യൂ മാഹിയിൽ പ്രവർത്തനമാരംഭിച്ചു.കെ.പി മോഹനൻ MLA യും പോണ്ടിച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. പിട്ടാപ്പിളിൽ ഏജൻസിയുടെ കണ്ണൂരിലെ ആദ്യ ഷോറുമാണ് ന്യൂ മാഹിയിൽ പ്രവർത്തനമാരംഭിച്ചത്.ഉപഭോക്താക്കളുടെ സംതൃപ്തിക്കൊപ്പം എന്നും നിൽക്കുന്ന സ്ഥാപനമാണ് പിട്ടാപിള്ളിലെന്ന് മാനേജിങ്ങ് ഡയറക്ടർ പീറ്റർ പോൾ പറഞ്ഞു.