
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ധനലക്ഷ്മി ബാങ്കിന് 49 കോടി 36 ലക്ഷം രൂപയുടെ അറ്റാദായം. 123 കോടി 20 ലക്ഷം രൂപയാണ് പ്രവര്‍ത്തന ലാഭം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ബാങ്കിന്റെ മൊത്ത വരുമാനം 11.32 ശതമാനം വര്‍ധിച്ച് 23,206 കോടിയുടേതായി. നിക്ഷേപങ്ങള്‍ എട്ടു ശതമാനത്തോളം കൂടി. വായ്പാ വിതരണവും 17 ശതമാനം കൂടി.