
ഗൃഹോപകരണ, ഡിജിറ്റല്‍ ഉല്‍പന്നങ്ങളുടെ വിപുലശേഖരവുമായി മൈജി ഫ്യൂച്ചറിന്റെ തിരുവനന്തപുരത്തെ ആദ്യ ഷോറൂം നാളെ ആക്കുളത്ത് തുറക്കും. രാവിലെ പത്തിന് നടിയും മൈജി ബ്രാന്‍ഡ് അംബാസഡറുമായ മഞ്ജു വാരിയര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഒട്ടേറെ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. എക്സ്ചേഞ്ച് ഓഫറുകളും ഇ.എം.ഐ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ലഭ്യമാണെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.