
ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി സ്റ്റോറുമായി മലബാര്‍ ഗോള്ഡ് ആന്‍ഡ് ഡയമണ്ട്സ്. കോഴിക്കോട് ബാങ്ക് റോഡിലാണ് ഒരുലക്ഷത്തി പതിനായിരം അടി വിസ്തൃതിയില്‍ പുതിയ ഷോറൂം തുറക്കുന്നത്.
സ്വര്‍ണാഭരണ നിര്‍മാണ– വില്‍പ്പന രംഗത്ത് മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തിലാണ് മലബാര്‍ ഗോള്ഡ് ആന്‍ഡ് ഡയമണ്ട്സ് ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറും കോഴിക്കോട് തുറക്കുന്നത്. അഞ്ച് നിലകള്‍ ഷോപ്പിങ്ങിനായും മൂന്ന് നിലകള്‍ പാര്‍ക്കിങ്ങും ഉള്‍പ്പെടെ ഒരുലക്ഷത്തി പതിനായിരം അടി വിസതൃതിയാണ് സ്റ്റോറിനുള്ളത്. ഞായറാഴ്ച്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ജ്വല്ലറി എന്നതിലുപരി ഇന്ത്യയിലെ ആഭരണ വൈവിധ്യങ്ങളെക്കുറിച്ച് അറിയാനും പരമ്പരാഗത ആഭരണകലയെക്കുറിച്ച് മനസിലാക്കാനും ആര്‍ടിസ്റ്ററി സ്റ്റോറില്‍ സൗകര്യമുണ്ടാകും. സമാനരീതിയിലുള്ള 20 ആര്‍ടിസ്റ്ററി സ്റ്റോറുകള്‍ കൂടി രാജ്യത്തെ പ്രധാനനഗരങ്ങളില്‍ തുടങ്ങുകയാണ് മലബാര്‍ ഗ്രൂപ്പിന്‍റെ ലക്ഷ്യം.