മലബാർ ഗ്രൂപ്പിന്റെ ഹംഗർ ഫ്രീ വേൾഡ് പദ്ധതിക്ക് കേരളത്തിലും തുടക്കം

malabar-group
SHARE

മലബാർ ഗ്രൂപ്പിന്റെ ഹംഗർ ഫ്രീ വേൾഡ് പദ്ധതിക്ക് കേരളത്തിലും തുടക്കമായി. കേരളത്തിലെ പദ്ധതിയുടെ ഉദ്ഘാടനവും ഭക്ഷണ വിതരണ വാഹനത്തിന്റെ ഫ്ലാഗ് ഓഫും കോഴിക്കോട് മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് അധ്യക്ഷത വഹിച്ചു. തണൽ സന്നദ്ധ സംഘടനയുടെ സഹകരണത്തോടുകൂടി കേരളത്തിലെ വിവിധ നഗരങ്ങളിൽ ദിവസേന 2,500 പേർക്ക് ഭക്ഷണം എത്തിക്കുന്നതാണ് പദ്ധതി. കോഴിക്കോട് സിറ്റി കമ്മീഷണർ രാജപാൽ മീണ, എ.സി.പി. കെ.ഉമേഷ്‌, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

hunger free world project

MORE IN BUSINESS
SHOW MORE