25,800 രൂപയുടെ ഫോൺ 4099 രൂപയ്ക്ക്; ആമസോണിൽ വൻ ഓഫർ

amazone offer
SHARE

സ്മാർട് ഫോണുകൾക്ക് വൻ ഓഫറുകളുമായി മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോണ്‍. മാർച്ച്15 വരെയാണ് ആമസോൺ സ്മാർട് ഫോൺ സമ്മർ സെയിൽ നടക്കുന്നത്. നോകോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലും ഇളവ് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇളവുമുണ്ട്. 

വൺപ്ലസ്, റെ‍ഡ്മി, സാംസങ്, ഐക്യൂ, റിയൽമി, എംഐ, ടെക്നോ, ആപ്പിൾ, ഒപ്പോ, വിവോ, ഐടെൽ, ലാവ എന്നീ കമ്പനികളുടെ ഫോണുകളെല്ലാം ഓഫർ വിലയ്ക്ക് ലഭ്യമാണ്.അവതരിപ്പിക്കുമ്പോൾ 25,800 രൂപ വിലയുണ്ടായിരുന്ന എക്സിഫോ എല്‍വൈഎഫ് എർത് 1 സ്മാർട് ഫോൺ 84 ശതമാനം ഇളവിൽ 4099 രൂപയ്ക്കാണ് വിൽക്കുന്നത്. 3 ജിബി റാം, 32 ജിബി സ്റ്റോറേജുമുള്ള 4ജി ഫോണിന് 3850 രൂപ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. 5.5 ഇഞ്ച് അമോലെഡ് ഫുൾ എച്ച്ഡി ഡിസ്പ്ലേ, 13 മെഗാപിക്സൽ റിയർ ക്യാമറ, 13 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവ പ്രധാന ഫീച്ചറുകളാണ്.അവതരിപ്പിക്കുമ്പോൾ 39,999 രൂപ വിലയുണ്ടായിരുന്ന ഗൂഗിൾ പിക്സൽ 4 ഫോൺ 50 ശതമാനം ഇളവിൽ 19,980 രൂപയ്ക്കാണ് വിൽക്കുന്നത്. 6ജിബി റാം, 64 ജിബി സ്റ്റോറേജ്, 5.7 ഇഞ്ച് ഡിസ്പ്ലേ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 11,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗ്യാലക്സി എം04 ഫോൺ 23 ശതമാനം ഇളവിൽ 9,249 രൂപയ്ക്കാണ് വിൽക്കുന്നത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, മീഡിയടെക് ഹീലിയോ പി35, 5000 എംഎഎച്ച് ബാറ്ററി, 6.5 ഇഞ്ച് ഡിസ്പ്ലേ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

 റെഡ്മി എ1 (വില 5899 രൂപ)2. സാംസങ് ഗ്യാലക്സി എം04 (വില 7999 രൂപ)3. റിയൽമി നാർസോ 50എ പ്രൈം (വില 9499 രൂപ)4. ടെക്നോ സ്പാർക് 9 ( വില 7999 രൂപ)5. റെഡ്മി 10 എ ( വില 8999)∙ ആമസോണിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന 5ജി ഫോണുകൾ1. നോർഡ് സിഇ2 ലൈറ്റ് 5ജി ( തുടക്ക വില 17499 രൂപ)2. ഐക്യൂ ഇസഡ്6 ലൈറ്റ് 5ജി ( തുടക്ക വില 13499 രൂപ)3. നാർസോ 50 പ്രോ 5ജി ( തുടക്ക വില 17999 രൂപ)4. വൺപ്ലസ് 11 ആർ 5ജി ( തുടക്ക വില 38999 രൂപ)5. ഗ്യാലക്സി എം33 5ജി ( തുടക്ക വില 17999 രൂപ) എന്നിവയാണ് ആമസോണിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന 4ജി ഫോണുകൾ.

MORE IN BUSINESS
SHOW MORE