ഭീമയുടെ നാലാമത് ഷോ റൂം ഷാർജ അൽ നാഹ്ദയിലെ മിയ മാളിൽ പ്രവർത്തനം തുടങ്ങി

bhima new show room sharja 1303
SHARE

ഭീമ ജ്വല്ലേഴ്സിന്റെ നാലാമത് ഷോ റൂം ഷാർജ അൽ നാഹ്ദയിലെ മിയ മാളിൽ പ്രവർത്തനം തുടങ്ങി. നടി നൈല ഉഷയും എലൈറ്റ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ബി. ഹരികുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഓഗ്മെന്റ് റിയാലിറ്റിയുടെ സാധ്യതകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വെർച്ച്വലായി ആഭരണങ്ങൾ അണിഞ്ഞ് നോക്കി ഓഡർ ചെയ്യാനും സൗകര്യമുണ്ട്. വാട്സാപ് അധിഷ്ഠിത സംശയനിവാരണ സംവിധാനമായ ആസ്ക് ഭീമയും ഉദ്ഘാടനത്തോട് അനുബന്ധിച്ചു അവതരിപ്പിച്ചു. ഭീമ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ ബി. ഗോവിന്ദൻ , ബി. ബിന്ദു മാധവ് , സുധീർ കപൂർ , അഭിഷേക് ബിന്ദു മാധവ് എന്നിവർ പങ്കെടുത്തു.

MORE IN BUSINESS
SHOW MORE