ഗോഡുഗോ ടാക്‌സി ബുക്കിംഗ് ആപ്പ് സംസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങി

സുരക്ഷയ്ക്കും യാത്രക്കാര്‍ക്കും പ്രഥമ പരിഗണന നല്‍കി  ആധുനിക എസ്.ഒ.എസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോഡുഗോ ടാക്‌സി ബുക്കിംഗ് ആപ്പ് സംസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങി. കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ് സംരഭമായ ഗോ ടു ഗോ ട്രാവല്‍ സൊല്യൂഷന്‍സ് പൈവറ്റ് ലിമിറ്റഡിന്റെ ഗോഡുഗോ ആപ്പ് ലോകവനിതാ ദിനമായ ഇന്നലെ കൊച്ചിയിൽ  നടന്ന ചടങ്ങില്‍  പോര്‍ട് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ.എം.ബീന ,നടി ഭാവന, എഴുത്തുകാരി കെ.എ.ബീന, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മുന്‍ പൈലറ്റ് ശ്രീവിദ്യ രാജന്‍, കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഐ. ക്ലാരിസ്സ, ഡയറക്ടര്‍ കെയ്റ്റ്‌ലിന്‍ മിസ്റ്റികാ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. ജോലിക്കായി അനുദിനം പുറത്തുപോകുകയും യാത്ര ചെയ്യുകയും  ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും ഈ സാഹചര്യത്തില്‍ ഗോഡുഗോ ആപ്പിന്റെ ആധുനിക എസ്.ഒ.എസ് സംവിധാനം ഏറെ ഉപകാരപ്രദമായിരിക്കുമെന്നും നടി ഭാവന പറഞ്ഞു. ഗോഡുഗോ ലോഗോയുടെ ഉദ്ഘാടനം കെ.എ ബീനയും ആപ്പിന്റെ ഉദ്ഘാടനം ശ്രീവിദ്യ രാജനും നിര്‍വഹിച്ചു. 

Godugo taxi booking app launched in Kerala