മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ആഭരണ നിർമ്മാണശാല മലപ്പുറം കാക്കഞ്ചേരിയിൽ

malabar
SHARE

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ആഭരണ നിർമ്മാണശാല മലപ്പുറം കാക്കഞ്ചേരിയിൽ  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കാക്കഞ്ചേരി ഇൻഫ്ര പാർക്കിൽ ഒരുക്കിയ കെട്ടിടത്തിൽ ആധുനിക ഡിസൈൻ സ്റ്റുഡിയോയും സജ്ജീകരിച്ചിട്ടുണ്ട്. മലബാർ ഗ്രൂപ്പിന്റെ  പ്രവർത്തനം എല്ലാത്തരത്തിലും  ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള വെബ്സൈറ്റ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ചാരിറ്റി ചെക്ക് വിതരണം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, അബ്ദുസമദ് സമദാനി, എം വി ശ്രേയാംസ് കുമാർ തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. 

Chief Minister Pinarayi Vijayan inaugurated the new jewelery factory of Malabar Gold and Diamonds at Malappuram Kakancheri.

MORE IN BUSINESS
SHOW MORE