ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിക്ക് ആംബുലന്‍സ് നൽകി ഭീമ ജ്വല്ലേഴ്സ്

bhimacsr
SHARE

എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിക്ക് ആംബുലന്‍സ് സംഭാവനചെയ്ത് ഭീമ ജ്വല്ലേഴ്സ്. സി.എസ്.ആർ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആംബുലന്‍സ് നല്‍കിയത്.  വെന്റിലേറ്റര്‍,  കാർഡിയാക് സപ്പോര്‍ട്ട്, ഓക്സിജൻ, സക്ഷൻ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ആംബുലൻസിലുണ്ട്.  ഭീമ ജ്വല്ലേഴ്സ് ചെയർമാൻ ബി.ബിന്ദുമാധവ്, ഡയറക്ടർ സരോജിനി ബിന്ദുമാധവ്, മാനേജിങ് ഡയറക്ടർ അഭിഷേക് ബിന്ദു മാധവ് എന്നിവര്‍ ചേര്‍ന്ന് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ആശുപത്രി സെക്രട്ടറി അജയ് തറയിൽ വാഹനത്തിന്റെ താക്കോൽ സ്വീകരിച്ചു. 9497711000 എന്ന ടോള്‍ഫ്രീ നമ്പറിൽ വിളിച്ചാല്‍ ആംബുലന്‍സ് സേവനം ലഭിക്കും. 

MORE IN BUSINESS
SHOW MORE