മുപ്പതാം വാർഷികം; പുതിയ ആഭരണ നിർമാണ യൂണിറ്റുമായി മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സ്

malabar gold4
SHARE

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് മലപ്പുറം കാക്കഞ്ചേരിയിലെ ഇന്‍ഫ്രാപാര്‍ക്കില്‍ ഇന്‍റഗ്രേറ്റഡ് ജ്വല്ലറി യൂണിറ്റും ഡിസൈന്‍ സ്റ്റുഡിയോയും തുറക്കും. ശനിയാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മുസ്്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. 

ഇന്ത്യയിലെ ഏറ്റവും ആധുനിക സജ്ജീകരണമുള്ള ആഭരണനിര്‍മാണശാലയാകും കാക്കഞ്ചേരിയിലേതെന്ന് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. ഫാക്ടറി തുറക്കുന്നതോടെ ആയിരത്തിലധികം പേര്‍ക്ക് ജോലി നല്‍കാനാകുമെന്നാണ് കണക്കുകൂട്ടല്‍. 

MORE IN BUSINESS
SHOW MORE